Kerala
പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിംലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്.
ജനപിന്തുണയിലാണ് ഭരണമാറ്റമുണ്ടായതെന്നും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.