Kerala

ട്രെയിനിന്റെ ബാത്‌റൂമുകളില്‍ മോശമായ കാര്യങ്ങള്‍ എഴുതിയിരുന്നവർ തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

Posted on

തിരുവനന്തപുരം: ട്രെയിനിന്റെ ബാത്‌റൂമുകളില്‍ മോശമായ കാര്യങ്ങള്‍ എഴുതിയിരുന്നവർ തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്നത് തടയാനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുയുഗ കാലത്തിന് അനുയോജ്യമായ പുതിയ വനിതാ നയരൂപീകരണത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ലോകം മുഴുവൻ അതിവേഗം പുരോഗമിക്കുമ്പോഴും പലരുടെയും ചിന്താഗതികള്‍ ഇനിയും മാറിയിട്ടില്ലെന്നും സമൂഹത്തില്‍ ഇപ്പോഴും പലരും അമ്പത് വർഷം പിന്നിലാണെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള ഈ വനിതാ നയം യാതൊരു വിട്ടവീഴ്ചയും കൂടാതെ കേരളത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്ക

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുന്നു നിർമ്മാണ മേഖലകളില്‍ പോലും സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുരുഷന്മാർക്കായി നിർമ്മിക്കുന്ന മരുന്നുകള്‍ തന്നെയാണ് പലപ്പോഴും സ്ത്രീകള്‍ക്കും നല്‍കിവരുന്നത്. ആരോഗ്യരംഗത്തെ ഇത്തരം അസമത്വങ്ങളും പരിഹരിക്കും. സ്ത്രീകള്‍ക്കായുള്ള പദ്ധതികളൊന്നും സംസ്ഥാനത്ത് മുടങ്ങില്ലെന്നും ഇതിനായി യാതൊരുവിധ സാമ്പത്തിക പ്രതിസന്ധികളും തടസ്സമാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version