Kerala

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരെ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി

Posted on

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരെ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ കോടതി തള്ളി. ഇതോടെ വോട്ടറായ എസ്. ദിനേശ് നൽകിയ ഹർജിയിൽ തുടർനടപടികൾ സ്വീകരിക്കാം. പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങളും വരുമാനവും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ വിജയ് നിഷേധിച്ചിരുന്നു. ഹർജി നിലനിൽക്കില്ലെന്നായിരുന്നു വിജയ്‌യുടെ വാദം. ഈ ആവശ്യം അംഗീകരിക്കാതെയാണ് കോടതി ഉത്തരവ്. അതേസമയം,

വിജയ് രാജിവെച്ച തിരുച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഉടൻ നടക്കില്ല. തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിലക്ക് നീക്കാൻ കോടതി തയ്യാറായില്ല. ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീർപ്പുണ്ടായതിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പ് നടത്താൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version