India
ജെൻ സി വിപ്ലവം തമിഴ്നാട്ടിലും ഉണ്ടാകണം, യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കും; ടിവികെ ജനറൽ സെക്രട്ടറി
യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന. പൊലീസ് ടിവികെ പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആദവ് അർജുനയുടെ എക്സ് പോസ്റ്റ്.
പൊലീസ് ഭരിക്കുന്ന പാർട്ടിക്ക് ഒപ്പം മാത്രം നിൽക്കുന്നു. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിൽ ഇറങ്ങണമെന്നും ആദവ് അർജുന പറഞ്ഞു. ആദവ് അർജുനയുടെ പോസ്റ്റിന് എതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം.
അതേസമയം കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. തമിഴക വെട്രിക് കഴകം ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
വിജയ്ക്ക് എതിരെ കേസെടുക്കുന്നതിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.