Kerala
തിരുവനന്തപുരത്ത് മകനെ പിതാവ് കൊന്ന സംഭവം; കൂടുതൽ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കാര്യവട്ടത്ത് യുവാവിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. വലിയവിള പുത്തൻവീട്ടില്‍ ഉല്ലാസി(35)നെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണിക്കൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഉല്ലാസും പിതാവ് ഉണ്ണിക്കൃഷ്ണൻ നായരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോഴാണ് വീട്ടിലെ ഹാളിനുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്.
ഉല്ലാസും ഉണ്ണിക്കൃഷ്ണും തമ്മില്‍ വഴക്കുണ്ടാകുമ്ബോള്‍ ഉഷ അയല്പക്കത്തെ വീട്ടില്‍ പോയിരിക്കും. ഇവരെക്കൊണ്ട് നാട്ടുകാർക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല. അച്ഛനും മകനും മദ്യപാനം പതിവാണ്. ഇരുവരും തമ്മില്‍ പ്രശ്നമുണ്ടാകുമ്ബോള് മകൻ സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണൻ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.