Crime
തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ചെറുമകന്‍ മുത്തച്ഛനെ കുത്തിക്കൊന്നു.
തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ചെറുമകന്‍ സന്ദീപ് പാലോടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.