Kerala
തൃപ്പൂണിത്തുറ ബിജെപി ഭരിക്കും: അഡ്വ. പി എല്‍ ബാബു ചെയര്‍പേഴ്‌സണ്‍
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്. എൽഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.
ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 സീറ്റും യുഡിഎഫിന് 12 സീറ്റുകളുമായിരുന്നു ലഭിച്ചത്. ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല.