India

ജനശദാബ്ദി എക്‌സ്പ്രസില്‍ പെരുമ്പാമ്പിന്‍ കുഞ്ഞ്

Posted on

മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി.

റെയില്‍വേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിന്‍ വൈറലാണ്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്‌ഫോം രണ്ടില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം. ലോക്കോ പൈലറ്റ് എന്‍ കെ പര്‍സോയയാണ് പാമ്പിനെ ആദ്യമായി കണ്ടത്.

പിന്നാലെ ഇദ്ദേഹം വിവരം മറ്റൊരു ലോക്കോപൈലറ്റായ ഓം പ്രകാശ് റാമിനെയും മറ്റ് ജീവനക്കാരെയും അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version