Kerala

ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

Posted on

ആലുവ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന്‍ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version