Kerala

ട്രെയിനിൽ നിന്ന് തെറിച്ചുവീണ് യുവാവിന് ഗുരുതര പരുക്ക്

Posted on

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ 9:30 ഓടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം ആണ് സംഭവം ഉണ്ടായത്. ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

തൃശ്ശൂർ-ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ബോധരഹിതനായിരുന്നെങ്കിലും യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version