Kerala
ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്കാല പ്രത്യേക ക്രമീകരണങ്ങള്‍ കാരണം 2026 മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും.
നിലവിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാം എന്‍ട്രന്‍സ് (പവര്‍ ഹൗസ് റോഡ് വശം) പൂര്‍ണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീര്‍ഥാടകരും താഴെപ്പറയുന്ന എന്‍ട്രന്‍സുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു.