India
ജർമനിയിൽ ട്രെയിൻ പാളം തെറ്റി, 4 മരണം
ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.
ട്രെയിൻ പാളത്തിൽ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ജർമനിയിലെ പ്രധാന റെയിൽവേ ഓപ്പറേറ്റർ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്.