India
ന്യൂയോര്‍ക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം
ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിലുണ്ടായ ബസ് അപകടത്തിൽ അഞ്ച് മരണമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് . 21 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്.
അപകടം ഉണ്ടാകുമ്പോൾ ബസിൽ ഡ്രൈവറും മറ്റൊരു ജീവനക്കാരനും ഉൾപ്പെടെ 52 യാത്രക്കാരുണ്ടുണ്ടായിരുന്നത്. എല്ലാവരും ഒരു വയസ്സിനും 74 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്ക് സംഭവിച്ചവരെയും കൈകാലുകൾക്ക് ഒടിവുകൾ പറ്റിയവരെയും മറ്റ് പരിക്കുകൾ സംഭവിച്ചവരെയും എറി കൗണ്ടി മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി ഡോക്ടർമാർ പറഞ്ഞു.
മരിച്ചവരിൽ ഒരു കുട്ടിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും പോലീസ് നിഷേധിച്ചു. സ്റ്റാറ്റൻ ഐലൻഡിലെ എം & വൈ ടൂർ ഇൻകോർപ്പറേറ്റഡിൽ രജിസ്റ്റർ ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്.