Kerala

സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി; കോൺഗ്രസ്‌ നേതാവ്

Posted on

തൃശൂര്‍: മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപന് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എ ഫിറോസ്.

സുരേഷ്ഗോപിയെ വിജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ എട്ടു കോടി രൂപ നാട്ടിക മണ്ഡലത്തില്‍ ചെലവഴിച്ചെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ ആരോപണം. ബ്ലോക്ക് വൈസ് പ്രസിഡന്റായി തുടരവേ സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫിറോസിന്റെ ആരോപണം.

ടി എന്‍ പ്രതാപന്‍ തട്ടിപ്പിന്റെ ഉസ്താദാണ്, സത്യവും അയാളുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഫിറോസ് ആരോപിച്ചു. കെ സി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതാപന്‍ സ്ഥാനാര്‍ഥിത്വം നേടിയത്. ബ്ളാക്ക്മെയിലിന്റെ ആളാണ് പ്രതാപന്‍. കെ സി വേണുഗോപാലിനെതിരായ എന്തോ പ്രതാപന്റെ കൈയിലുണ്ട്. അതെന്തെന്ന് ഞങ്ങളെ പോലുള്ളവര്‍ക്കറിയാം.

എഐസിസിയും കെപിസിസിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പേ പ്രതാപന്‍ മണലൂരില്‍ ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. യുഡിഎഫ് മന്ത്രിസഭ വന്നാല്‍ പ്രതാപന്‍ മന്ത്രിയാവുമെന്ന് കെ. സി വേണുഗോപാലിനെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചെന്നും ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version