India

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഋതബത്രയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സ്റ്റേയില്ല

Posted on

കൊല്‍ക്കത്ത: ഋതബത്ര ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ നടപടിയില്‍ സ്റ്റേയില്ല.

സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എയാണ് ഋതബത്ര ബാനര്‍ജി.

മുതിര്‍ന്ന തൃണമൂല്‍ നേതാവ് സോബന്‍ദേബ് ഛത്രോപാധ്യായ് ഫയല്‍ ചെയ്ത പരാതി പരിഗണിച്ചത് ജസ്റ്റിസ് കൃഷ്ണ റാവുവാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ നിന്നും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്.

പ്രഥമദൃഷ്ട്യാ പരാതിക്കാരന് അനുകൂലമായി ഒരു വിഷയവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version