India

കൊല്‍ക്കത്തയില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു; എല്ലാവരും സുരക്ഷിതർ

Posted on

കൊല്‍ക്കത്ത: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു.

വെള്ളിയാഴ്ച രാവിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് മിന്നലേറ്റതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

147 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ‘ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് രാവിലെ 9.45-ഓടെയാണ് മിന്നലുണ്ടായത്.

സംഭവസമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല’, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version