Kerala
സതീശനോട് ഒറ്റ ചോദ്യം, വയനാടിനായി പിരിച്ച ഫണ്ട് എത്ര? തോമസ് ഐസക്ക്
കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് വലിയ തീവെട്ടിക്കൊള്ളയെന്ന് സിപിഎം നേതാവ് തോമസ് ഐസക്. വയനാട് ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി പിരിച്ച തുകയുടെ സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാന്‍ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്‌ക്രീന്‍ഷോട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. അത് വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം.)
ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു?’- തോമസ് ഐസക് ചോദിച്ചു.