Kerala
തൊടുപുഴ KSRTC സ്റ്റാൻഡിൽ ജീവനക്കാർ യാത്രക്കാരനെ മർദിച്ചു
ഇടുക്കി തൊടുപുഴ KSRTC സ്റ്റാൻഡിൽ ജീവനക്കാർ യാത്രക്കാരനെ മർദിച്ചു. യാത്രക്കാരൻ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് വിശദീകരണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയായിരുന്ന ജീവനക്കാരനുമായി സംസാരിക്കുകയും പിന്നീട് അത് വാക്ക് തർക്കത്തിലേക്ക് പോകുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം തുടങ്ങിയെന്നും ഇടുക്കി ഡി റ്റി ഒ വ്യക്തമാക്കുന്നു.