Kerala
കോട്ടയത്തെ ആകാശപാത അട്ടിമറിച്ചത് മുഖ്യമന്ത്രി; തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയത്തെ സ്വപ്നപദ്ധതിയായ ആകാശപാത അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായാണ് പദ്ധതി സ്തംഭിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ചെയർമാനായ സമിതിക്കായിരുന്നു ആകാശപാതയുടെ നിർമ്മാണ ചുമതല. എന്നാൽ, പണം അനുവദിക്കാതെ പദ്ധതി മരവിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ തന്നെ പരിഹാസ്യനാക്കി വിമർശിക്കാൻ വലിച്ചെറിഞ്ഞുകൊടുത്തു.
കോട്ടയം മണ്ഡലത്തിന് പണം അനുവദിക്കാതെ കൈകാൽ കെട്ടിയിട്ടു.സിറ്റിംഗ് എംഎൽഎ തുടരാതിരിക്കാനുള്ള ഗൂഢരാഷ്ട്രീയമാണ് സർക്കാർ പുറത്തെടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.