Kerala
വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം; കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ
രാജകുമാരി (ഇടുക്കി): വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവത്തിൽ കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി 33 കാരനായ സൈബു തങ്കച്ചൻ, സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി 31കാരിയായ അനില എന്നിവരെയാണ് പാലക്കാട്ടു നിന്ന് പിടികൂടിയത്.
രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തേ മണർകാട് ഉള്ള വാടകവീട്ടിൽനിന്ന് അറസ്റ്റിലായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്.