Kerala
നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവന്‍ കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ വന്‍കവര്‍ച്ച. നെടുമങ്ങാട്-ചുള്ളിമാനൂര്‍ അനസിന്റെ വീട്ടില്‍ നിന്ന് 25 പവന്‍ മോഷണം പോയി.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. കുടുംബം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് വിവരം.
ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കുടുംബം മോഷണവിവരം അറിഞ്ഞത്. സിസിടിവി അടിച്ചുതകര്‍ത്ത ശേഷമായിരുന്നു മോഷണം. നെടുമങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.