സംസാരിക്കാൻ കഴിയുന്നില്ല, വീഡിയോ എടുക്കുന്നത് എ ഐ വഴി; സർജറിക്ക് ശേഷം താര കല്യാൺ - Kottayam Media

Entertainment

സംസാരിക്കാൻ കഴിയുന്നില്ല, വീഡിയോ എടുക്കുന്നത് എ ഐ വഴി; സർജറിക്ക് ശേഷം താര കല്യാൺ

Posted on

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധേയയായ താരമാണ് താര കല്യാൺ. താരത്തിന്റെ എല്ലാ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നടത്തിയ വോയ്സ് സര്‍ജറിയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താര കല്യാൺ.

സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി, ശബ്ദം തീരെ ഇല്ലെന്ന് താര പറയുന്നു. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേ​​ഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആ​ഗ്രഹം ഉണ്ടെന്നും താര കല്യാൺ പറഞ്ഞു.

താരയുടെ അവസ്ഥയെക്കുറിച്ച് ഡോക്ടറും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നാല് മുതൽ ആറ്‌ ആഴ്ചകൾ വരെ സമയമെടുക്കും. എന്നാലും പേടിക്കേണ്ടതില്ല. ശബ്‍ദം ഉറപ്പായും തിരികെ വരും. രോഗികളിൽ അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം ഉണ്ടായേക്കാം. താര കല്യാണിന് സ്പാസ്മോഡിക് ഡിസ്‌ഫോണിയ എന്ന രോഗമാണ്. പേര് ഭീകരം ആണെങ്കിലും രോഗം അത്ര ഭീകരം അല്ല. ഈ രോഗം ഉണ്ടാകുന്നതിന്റെ വ്യക്തമായ കാരണം അറിയില്ലെന്നും താരയുടെ ഡോക്ടർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version