India
മെഡല്‍ കഴുത്തിലണിയിക്കാന്‍ ശ്രമിച്ച് അണ്ണാമല; വിസമ്മതിച്ച് കയ്യില്‍ വാങ്ങി തമിഴ്‌നാട് മന്ത്രിയുടെ മകന്‍
ചെന്നൈ: ബിജെപി നേതാവ് അണ്ണാമലയില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ച് തമിഴ്‌നാട് മന്ത്രിയുടെ മകന്‍. വ്യവസായ മന്ത്രി ടി ആര്‍ ബി രാജയുടെ മകന്‍ സൂര്യരാജ ബാലുവാണ് മെഡല്‍ കഴുത്തിലണിയിക്കാന്‍ വിസമ്മതിച്ചത്.
പുതുക്കോട്ടയില്‍ വെച്ച് നടന്ന തമിഴ്‌നാട് ഷൂട്ടിങ് അസോസിയേഷനും റോയല്‍ പുതുക്കോട്ട സ്‌പോര്‍ട്‌സ് ക്ലബും ചേര്‍ന്ന് നടത്തിയ 51ാം സംസ്ഥാന ഷൂട്ടിങ് മത്സരത്തിന്റെ സമാപനവേദിയിലാണ് സംഭവം. അണ്ണാമലയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
കഴുത്തിലണിയിക്കാന്‍ വിസമ്മതിച്ച സൂര്യ മെഡല്‍ കയ്യില്‍ വാങ്ങിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. തിരുനെല്‍വേലിയിലെ മനോന്‍മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ കോണ്‍വെക്കേഷനില്‍ ഗവേഷണ വിദ്യാര്‍ത്ഥി ജീന്‍ ജോസഫ് ഗവര്‍ണര്‍ ആന്‍ എന്‍ രവിയെ മറികടന്ന് വൈസ് ചാന്‍സലറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് സമാന രീതിയിലെ സംഭവം നടന്നിരിക്കുന്നത്.