Kerala
ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു; ടി സിദ്ധിഖ്
തിരുവനന്തപുരം: കുടുംബം തകര്‍ത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്.
സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുത് എന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന് മറച്ചുവെച്ചു എന്നും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടി മതിവരാതെ ചിലര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം.
‘സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന് മറച്ചുവെച്ചു. അതുകൊണ്ട് മാത്രം ഇന്നും ചിലര്‍… ദൈവദൂതനെപ്പോലെ ഒരു മനുഷ്യന്… ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടിയിട്ട് മതിവരാതെ ചിലര്‍ ഇപ്പോഴും… എന്നും എപ്പോഴും ഉമ്മന്‍ചാണ്ടി… ‘ എന്നാണ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.