Kerala

സുരേഷ് ​ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട്; തെളിവ് നൽകാൻ ടിഎൻ പ്രതാപന് നോട്ടീസ്

Posted on

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയും കുടുംബവും തൃശൂരിൽ വോട്ടർ പട്ടികയിൽ നിയമവിരുദ്ധമായി പേർ ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി.

പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാളെ വൈകീട്ട് തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നൽകി.

തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ​ഗോപി തൃശൂർ മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹം ഉൾപ്പെടെ 11 പേരെ വോട്ടർമാരായി ചേർത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാർ​ഗത്തിലൂടെയാണ് ഇത്തരത്തിൽ പേര് ചേർത്തത് എന്നു പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version