Kerala
ഭരണവിരുദ്ധ വികാരമില്ല, നിലമ്പൂരില്‍ മികച്ച വിജയം നേടും; പ്രതീക്ഷ പങ്കുവെച്ച് സ്വരാജ്
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി എം സ്വരാജ്. നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നുവെന്നും ഭരണ വിരുദ്ധ പ്രതികരണമുണ്ടായിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.