Crime
ആർത്തവ കാലത്തും ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു; ചൈതന്യാനന്ദ സരസ്വതിക്കെതിരായ ഓഡിയോ പുറത്ത്
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതികളോട് അദ്ദേഹത്തിന്റെ സഹായി ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണങ്ങള്‍ പുറത്ത്.
ദേശീയ മാധ്യമങ്ങളാണ് ചൈതന്യാനന്ദയുടെ സഹായി ശ്വേത ശര്‍മ്മ യുവതികളെ നിര്‍ബന്ധിക്കുന്ന ഓഡിയോകള്‍ പുറത്തുവിട്ടത്. തനിക്ക് ആര്‍ത്തവമാണെന്നും അതിനാല്‍ ചൈതന്യാനന്ദയെ കാണാന്‍ വരാനാകില്ലെന്നും യുവതി പറയുമ്പോള്‍ ഒഴിവുകഴിവുകള്‍ പറയരുതെന്നാണ് ചൈതന്യാനന്ദയുടെ സഹായി പറയുന്നത്.
പുറത്തുവന്ന സംഭാഷണം ഇപ്രകാരമാണ്
ശ്വേത ശര്‍മ്മ: ഇതൊരു ഉപയോഗശൂന്യമായ ഒഴിവുകഴിവാണ്
യുവതി: അല്ല മാഡം, ഇത് ഒഴിവുകഴിവല്ല. ശരിക്കും എനിക്ക് ആര്‍ത്തവമാണ്.
ശ്വേത ശര്‍മ്മ ഇത് ഒഴിവുകഴിവ് തന്നെയാണ്. സ്വാമിജി നിങ്ങളെ വഴക്കുപറയുകയും നിങ്ങളുടെ മാര്‍ക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. അതിനാലാണ് അദ്ദേഹത്തെ കാണുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ നിങ്ങള്‍ സ്വന്തമായി താമസസൗകര്യങ്ങള്‍ ക്രമീകരിക്കണം..
യുവതി: മാഡം, എനിക്ക് ശരിക്കും ആര്‍ത്തവമാണ്. ഞാനെന്തിനാണ് കളളം പറയുന്നത്? എന്റെ പാഡിന്റെ ഫോട്ടോ അയച്ച് തരാം. അല്ലാതെ ഞാനെന്താണ് ചെയ്യുക?
മറ്റൊരു യുവതിയുമായുള്ള സംഭാഷണം
നാളെ നിങ്ങള്‍ രണ്ടുപേരും ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഞാന്‍ ഹോട്ടലിന്റെ പേര് അയയ്ക്കാം. നിങ്ങള്‍ അവിടേക്ക് പോകണം. സ്വാമിജി വരും. അദ്ദേഹത്തെ ഡിന്നറിന് നിങ്ങള്‍ കാണണം. അദ്ദേഹം നിങ്ങള്‍ക്കായി റൂം ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങള്‍ രാത്രി അവിടെ നില്‍ക്കണം. പിറ്റേന്ന് ഓഫീസിലേക്ക് അവിടെ നിന്നും പോകാം