India

പുതിയ എസ്‌യുവി വിപണിയിൽ എത്തിക്കാനൊരുങ്ങി മാരുതി

Posted on

പുതിയ എസ്‌യുവി വിപണിയിൽ എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി. ഗ്രാന്റ് വിത്താര, ബ്രെസ എന്നീ രണ്ട് എസ്‌യുവികൾക്കിടയിലേക്ക് ആണ് പുതിയ എസ്‌യുവി എത്തുന്നത്. നിലവിൽ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്‌ക്യുഡോ എന്നായിരിക്കും മാരുതി സുസുക്കി നൽകുന്ന പേര്. 7 സീറ്റർ വാഹനമായിരുന്നു ആദ്യം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വിപണിയിലെ ട്രെൻഡുകൾ മനസിലാക്കി 5 സീറ്ററിലേക്ക് തീരുമാനം മാറ്റുകയായിരുന്നു.

ഗ്രാന്റ് വിത്താരയെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന വാഹനമായിരിക്കും എസ്‌ക്യൂഡോ എന്നാണ് വിലയിരുത്തലുകൾ. ഹ്യുണ്ടേയ് ക്രേറ്റക്കും കിയ സെൽറ്റോസിനും എതിരാളിയായിട്ടായിരിക്കും എസ്‌ക്യൂഡോയുടെ വരവ്. മെക്കാനിക്കൽ ഫീച്ചറുകൾ ഗ്രാന്റ് വിത്താരയുമായി പങ്കിടുന്ന വാഹനമായിരിക്കും വൈ17 കോഡ്‌നെയിമിൽ ഒരുങ്ങുന്ന ഈ എസ്‌യുവി. 104എച്ച്പി, 1.5 ലീറ്റർ നാച്ചുറലി അസ്പയേഡ് പെട്രോൾ എൻജിനും 88എച്ച്പി, സിഎൻജിയും 116 എച്ച്പി, 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ ഓപ്ഷനുകളും പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ പ്രതീക്ഷിക്കാം.

കഴിഞ്ഞവർഷം ഇന്ത്യയിൽ എസ്‌ക്യുഡോ എന്ന പേരിന്റെ പകർപ്പവകാശം മാരുതി സുസുക്കി നേടിയിരുന്നു. എസ്‌ക്യുഡോയെ സുസുക്കി യൂറോപ് അടക്കം പല രാജ്യാന്തര വിപണികളിലും വിറ്റാര എന്ന പേരിലാണ് വിറ്റിരുന്നത്. ഇതുവരെ ഔദ്യോഗികമായി മാരുതി സുസുക്കി അവരുടെ പുതിയ മോഡലിന്റെ പേരോ സവിശേഷതകളോ പുറത്തുവിട്ടിട്ടില്ല. അവതരണം സംബന്ധിച്ച വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version