India
ചോദ്യ പേപ്പറിൽ നായയുടെ പേര് റാം; അധ്യാപികയ്ക്ക് സസ്പെൻഷൻ
ഛത്തീസ്ഗഡിലെ നാലാം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ നായയുടെ പേരായി ‘റാം’ എന്ന് നൽകിയത് വലിയ വിവാദമായി. സംഭവത്തെത്തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും മോഡറേറ്റർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജനുവരി 6ന് നടന്ന പരീക്ഷയിലാണ് വിവാദമായ ചോദ്യം വന്നത്. ഒരു വളർത്തുമൃഗത്തിന്റെ പേര് തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യത്തിൽ ഓപ്ഷനായി ‘റാം’ എന്ന് നൽകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അവർ ആരോപിച്ചു.
റായ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ തിൽഡയിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാന അധ്യാപിക ശിഖ സോണിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് കണ്ടെത്തി. ഫഫാദിയിലെ കരാർ അധ്യാപികയായ നമ്രത വർമ്മയായിരുന്നു ഇതിന്റെ മോഡറേറ്റർ.