India
രണ്ടാം വിവാഹം അറിഞ്ഞുവെന്ന കാരണത്താല്‍ ബന്ധുക്കള്‍ കുറ്റക്കാരല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിക്കുകയാണെന്ന അറിവുണ്ടായിരുന്നു എന്ന കാരണത്താല്‍ മാത്രം ബന്ധുക്കളെ കുറ്റക്കാരാക്കാനാവില്ലെന്ന് സുപ്രീംകോടതി.
രണ്ടാമത്തെ വിവാഹത്തില്‍ സജീവമായി പങ്കെടുക്കുകയും സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ബന്ധുക്കളെ കുറ്റക്കാരാക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും കോടതി റദ്ദാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.