Kerala
മുഖ്യമന്ത്രിയാവാൻ യോഗ്യൻ ചെന്നിത്തല: അതൃപ്തിയുമായി സുകുമാരൻ നായർ
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.
കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ പാലിക്കാത്തത്കൊണ്ടാണ് എൻ എസ് എസ് അഭിപ്രായം പറയുന്നത്.
ഈ സർക്കാരിന്റെ കാലത്ത് സാമൂഹിക നീതി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും സുകുമാരൻ നായരുടെ വാക്കുകൾ.