Kerala
തൃശൂരിൽ കൂട്ട ആത്മഹത്യാ ശ്രമം, ആറ് വയസ്സുകാരി മരിച്ചു
തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി അണിമ (6) ആണ് മരിച്ചത്.
ചേലക്കര അന്തിമഹാകാളൻ കാവിലാണ് സംഭവം. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് തുറക്കുന്നത് കാണാതിരുന്ന നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അമ്മയേയും മക്കളേയും അവശനിലയിൽ കണ്ടെത്തുന്നത്.
ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസുകാരി മരിക്കുകയായിരുന്നു. അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മക്കൾക്ക് വിഷം കൊടുത്തതിന് ശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.