Kerala

സുഗതൻ ഗുണ്ടയല്ല,നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ ശ്രീലേഖ

Posted on

കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ സുഗതനെ പ്രശംസിച്ച് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്.

സിപിഐഎം ഭരണം മാറിയെങ്കിലും പൊലീസ് മാറിയിട്ടില്ല. ആകാശത്തേക്ക് വെടിവച്ച് മഫ്തിയിൽ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിൻ കമ്മ്യൂണിസ്റ്റാണെന്ന് ആർ ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

സുഗതൻ ഗുണ്ടയല്ലെന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണെന്നും ആർ ശ്രീലേഖ പ്രശംസിക്കുന്നു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ അല്ലാതെ ഒരാൾക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ലെന്നും പൊലീസിന്റെ പട്ടിഷോയാണെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിപിഐഎം നേതാക്കൾ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്റെ വീടിനു മുന്നിൽ അരങ്ങേറിയത്. ഇപ്പോഴും പോലീസ് ജില്ലാ അധികാരികൾ സിപിഐഎം അടിമകളാണെന്ന് ആർ ശ്രീലേഖ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version