India

ഗായകൻ സുബീൻ ഗാർഗിന്റെ മരണം; 2 പേർ കൂടി അറസ്റ്റിൽ

Posted on

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ കൂടുതൽ അറസ്റ്റ്. സുബിന്റെ സഹഗായകരായ ശേഖർ ജ്യോതി ഗോസ്വാമിയെയും അമൃത്പ്രഭ മഹന്തയെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

സുബീൻ ഗാർഗിന്റെ മരണത്തിൽ നാൾക്കുനാൾ ദുരൂഹത ഏറുകയാണ്. സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിംഗിനിടെയാണ് ഗായകൻ മരണപ്പെടുന്നത്. എന്നാൽ മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

കേസിൽ അറസ്റ്റിലായവർക്കെതിരെ തെളിവുകൾ ലഭിച്ചു എന്നാണ് പ്രത്യേക അന്വേഷണസംഘം അറിയിച്ചത്. സിംഗപ്പൂരിൽ സഹഗായകരായ ഇവർ രണ്ടുപേരും സുബീൻ ഗാർഗിന് ഒപ്പം ഉണ്ടായിരുന്നു.ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. കേസിൽ നേരത്തെ അറസ്റ്റിൽ ആയ സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനെതിരെയും സുബീന്റെ മാനേജറിനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ എന്നീ വകുപ്പുകളും ഇതിനുപുറമേ കുറ്റാരോപിതർക്ക് മേൽ ചുമത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version