India
ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്
ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം.
ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമായി കരതൊട്ടത്.
കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്ലൈറ്റ് വ്യക്തമാക്കി.
നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.