Kerala
കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ
ശ്രീകണ്ഠാപുരം: കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റില്‍ വീണ് പരിക്ക്.
വെമ്പുവയലിലെ കോയാടന്‍ രാജനാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു.
കല്യാണം ക്ഷണിക്കാന്‍ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതുകയായിരുന്നു.