India
ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 പേർ മരിച്ചു
മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി മാറും. മഴക്കെടുതിയിൽ ഒട്ടനവധി ജീവനുകളാണ് പൊലിയുന്നത്.
ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു.
അതേസമയം, ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ, പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായെന്ന് റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും. ഇവിടെ ഇതുവരെ ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.