Crime
പോളീസി നിബന്ധനകൾക്ക് വിരുദ്ധമായി ഇൻഷ്വറൻസ് ക്ലെയ്മുകൾ തള്ളുകയും, അനുവദിച്ച തുകയിൽ അനാവശ്യമായി വെട്ടിക്കുറക്കലുകൾ നടത്തുകയും ചെയ്തതിന് പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്തിന് രണ്ടു കോടി പിഴ
പോളീസി നിബന്ധനകൾക്ക് വിരുദ്ധമായി ഇൻഷ്വറൻസ് ക്ലെയ്മുകൾ തള്ളുകയും, അനുവദിച്ച തുകയിൽ അനാവശ്യമായി വെട്ടിക്കുറക്കലുകൾ നടത്തുകയും ചെയ്തതിന് പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്തിന് കനത്ത പിഴ. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രണ്ട് കോടി രൂപയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ ചുമത്തിയത്. പോളിസിക്ക് വിരുദ്ധമായി ഇൻഷുറൻസ് ക്ലെയിമുകൾ നിരസിച്ചതും, ക്ലെയിം സെറ്റിൽമെന്റിൽ നിന്ന് അനധികൃതമായ തുകകൾ വെട്ടിക്കുറച്ചതുമാണ് പ്രധാനമായും കണ്ടെത്തിയ വീഴ്ചകൾ. 2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ഡിസംബർ നാലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ, കഴിഞ്ഞ വർഷം ജൂൺ 18ന് കമ്പനിയുടെ വാദം കേട്ട ശേഷമാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ക്ലെയിമുകൾ പോലും ന്യായീകരിക്കാനാകാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചതായി ഐആർഡിഎഐ കണ്ടെത്തി. രോഗികളെ വീട്ടിൽ വെച്ച് ചികിത്സിക്കാമായിരുന്നില്ലേയെന്നും, ആശുപത്രിയിൽ കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നെന്നുമുള്ള കാരണങ്ങളാണ് ചില ക്ലെയിമുകൾ തള്ളാൻ കമ്പനി മുന്നോട്ടുവെച്ചിരുന്നത്. അതേസമയം, ചികിത്സിച്ച ഡോക്ടറുമാരുടെ നിർദേശപ്രകാരമാണ് രോഗികൾ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടതിന് തെളിവുകളുമുണ്ട്. ഇത്തരത്തിലുള്ള മനുഷ്യത്വവിരുദ്ധമായ തീരുമാനങ്ങൾ പോളിസി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് റെഗുലേറ്ററുടെ വിലയിരുത്തൽ. ക്രമക്കേടുകൾ ഐആർഡിഎഐ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ കമ്പനി ക്ലെയിം തുകകൾ അനുവദിക്കുകയും ചെയ്തിരുന്നു.
ന്യായീകരിക്കാനാകാത്ത കാരണങ്ങളാൽ ക്ലെയിമുകൾ നിരസിച്ചതിന് ഒരു കോടി രൂപയും, പോളിസി വ്യവസ്ഥകൾക്ക് വിരുദ്ധമായി പണം വെട്ടിക്കുറച്ചതിനും ഉപഭോക്താക്കളെ കൃത്യമായി വിവരമറിയിക്കാത്തതിനും മറ്റൊരു ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്. പുതുക്കൽ പ്രീമിയം 90 ദിവസത്തിലേറെ മുൻകൂട്ടി ഈടാക്കിയതിനും പരാതികൾക്ക് മറുപടി നൽകുമ്പോൾ ഇൻഷുറൻസ് ഓംബുഡ്സ്മാൻ്റെ വിവരങ്ങൾ