Kerala

ശ്രുതിക്ക് വീടുവച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല; മറുപടിയുമായി ടി സിദ്ദിഖ്

Posted on

കല്‍പറ്റ: വയനാട് പുനരധിവാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ.

വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു പറ്റിച്ചെന്ന കെ റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി സിദ്ദിഖ് തിരിച്ചടിച്ചു.

ശ്രുതിക്ക് 120 ദിവസത്തിനകം വീട് വച്ച് നല്‍കും എന്ന് ടി സിദ്ദിഖ് വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹത്തിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചാണ് കെ റഫീഖ് ആരോപിച്ചത്. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗം മാത്രം പ്രചരിച്ചിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്നാണ് സിദ്ദിഖിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version