Kerala

ഭാരതത്തിന് മഹത്തായ ഒരു ആദ്ധ്യാത്മിക- ഭാഷാ പാരമ്പര്യമുണ്ട് ; അത് സംസ്കൃതഭാഷയെ ആശ്രയിച്ചിരിക്കുന്നത് : സ്വാമി തത്ത്വമയാനന്ദജി മഹാരാജ്., സംസ്കൃതഭാഷയുടെ പരമ്പരാഗത പഠനം അനിവാര്യമാണെന്നും സ്വാമി ഓർച്ചിപ്പിച്ചു

Posted on

പാലാ :അരുണാപുരം :ഭാരതത്തിന് മഹത്തായ ഒരു ആദ്ധ്യാത്മിക- ഭാഷാ പാരമ്പര്യമുണ്ട് ; അത് സംസ്കൃതഭാഷയെ ആശ്രയിച്ചിരിക്കുന്നത് : സ്വാമി തത്ത്വമയാനന്ദജി മഹാരാജ്., സംസ്കൃതഭാഷയുടെ പരമ്പരാഗത പഠനം അനിവാര്യമാണെന്നും സ്വാമി ഓർച്ചിപ്പിച്ചു.സാൻഫ്രാൻസിസ്കോയിലെ വേദാന്ത സൊസൈറ്റി മിനിസ്റ്റർ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുന്ന സ്വാമികൾ പാലാ ശ്രീരാമകൃഷ്ണ മഠത്തിൻ്റെ നൂറാം വാർഷികാചരണത്തിൻ്റെ ഭാഗമായി അരുണാപുരം ശ്രീരാമകൃഷ്ണ സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ ‘ഭാരതീയ സംസ്‌കാരത്തി പുനരുജ്ജീവനത്തിൽ സംസ്കൃത വിദ്യാഭ്യാസത്തിന്റെ സംസ്കാരത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു.

മാത്യ ദേവോ ഭവഃ, പിത്യ ദേവോ ഭവഃ, ആചാര്യദേവോ ഭവഃ എന്ന സങ്കല്പം ഭാരതത്തിൻ്റെ ആദ്ധ്യാത്തിക അടിത്തറയാണ്. ആ പാരമ്പര്യത്തിൽ നമ്മൾ അഭിമാനിക്കണം.

കുടുംബ ബന്ധങ്ങളിലെ പവിത്രത, മൂല്യം തുടങ്ങിയ പാരമ്പര്യത്തിലൂടെ ഭാരതത്തെ ബഹുമാന്യമായ സ്ഥാനത്താണ് പാശ്ചാത്യർ കാണുന്നത്.
അവരുടെ നല്ല കാര്യങ്ങൾ പഠിക്കാതെ വൈകൃതങ്ങളെയാണ് നമ്മൾ അന്ധമായി സ്വീകരിക്കുന്നതെന്നും സ്വാമികൾ പറഞ്ഞു. ശ്രീരാമകൃഷ്ണ മഠാധിപ്‌തി സ്വാമി ജപസിദ്ധാനന്ദ മഹാരാജ് അദ്ധ്യക്ഷനായി.

മുൻ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ്,കുട്ടിക്കാനം മരിയൻ കോളേജ് സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ്റ് അഡ്വൈസർ”ഡോ. മുരളീവല്ലഭൻ, സംസ്കൃത കോളേജ് അദ്ധ്യാപകൻ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version