Kerala
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചു
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചു. ശ്രീനിവാസൻ സത്യസന്ധനായ മനുഷ്യനാണെന്ന് നടൻ മണിയൻപിള്ള രാജു പറഞ്ഞു. പ്രിയതാരത്തിന് അന്തിമോപചാരം അർപ്പിക്കാൻ ആരാധകർക്കും സഹപ്രവർത്തകർക്കും അവസരമൊരുക്കി എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടക്കുകയാണ്.