Kerala
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം: ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. നാട്ടുകാരാണ് തോട്ടില്‍ നിന്ന് പ്രതിമ കണ്ടെത്തി പുറത്തെടുത്തത്.
ആരാണ് പ്രതിമ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയുലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ കണ്ടെത്തിയത്.
ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹപ്രതിമ സ്ഥാപിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമയാണ് തോട്ടില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എൻഡിപി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.
പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം എസ്‌എൻഡിപി യൂണിയൻ വെെസ് പ്രസിഡന്റ് ചേന്തി അനില്‍ പറഞ്ഞു.