Kerala
വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കും; ശ്രീലേഖയെ അനുനയിപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ പദവിയിലേയ്ക്ക് പരിഗണിക്കാതിരുന്ന ആർ ശ്രീലേഖയെ അനുനയിപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിപ്പിക്കാമന്ന വാഗ്ദാനമാണ് നേതൃത്വം നൽകിയിരിക്കുന്നത്.
വട്ടിയൂർക്കാവിൽ പരാജയപ്പെട്ടാൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷപദവി അടക്കമുള്ള സ്ഥാനങ്ങളും സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിർപ്പറിയിച്ചിട്ടില്ല. മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.