Kerala
ഇക്കിളിപോസ്റ്റുകൾ പടച്ചുണ്ടാക്കിയാൽ പിന്തിരിഞ്ഞോടില്ല;’രാഹുൽ ആർമി’യുടെ അധിക്ഷേപ പോസ്റ്റുകളിൽ സൗമ്യ
കൊച്ചി: സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ പ്രവാസിയായ അതിജീവിത സൗമ്യയാണെന്ന പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനുമെതിരെയാണ് മുന്നറിയിപ്പ്. ‘രാഹുല്‍ ആര്‍മി’, ‘രാഹുല്‍ ശിവദാസ്’ എന്നീ ഫേസ്ബുക്ക് പേജുകളില്‍ വന്ന അധിക്ഷേപ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സൗമ്യ സരിന്‍ പങ്കുവെച്ചു.
അതിജീവിതയെന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും. പക്ഷെ എനിക്കില്ല. അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ‘ അപരാജിതകള്‍ ‘ ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍! അതുകൊണ്ട് തന്നെ ഇവര്‍ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകള്‍ ഒരു അധിക്ഷേപം ആയി ഞാന്‍ കണക്കാക്കുന്നതും ഇല്ല…ഇതൊരു കണ്ണാടി ആണ്…ഇവര്‍ ഇവര്‍ക്ക് നേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി!’, സൗമ്യ കുറിച്ചു.