Kerala
എന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ല; പരിഹസിച്ചവരോട് സൗമ്യ സരിന്‍
കൊച്ചി: കമന്റിലൂടെ ഭർത്താവ് ഡോ. പി സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ.
‘തോറ്റ എംഎൽഎ എവിടെയാ പെങ്ങളേ, സമയത്തിന് ഗുളിക വിഴുങ്ങാൻ അവനോട് പറയണേ’ എന്ന കമന്റ് പങ്കുവെച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്.
തന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ലെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ സൗമ്യ സരിന്റെ മറുപടി. ‘എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ… പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ. മാന്യമായി… തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ’, എന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നതെന്നും അവർ പരിഹസിച്ചു.