Kerala
സോണിയ ഗാന്ധി ജനവിധി തേടുന്നു താമര ചിഹ്നത്തില്‍; മത്സരം മൂന്നാറില്‍
മൂന്നാര്‍: സോണിയ ഗാന്ധി താമര ചിഹ്നത്തില്‍ ജനവിധി തേടുന്നു എന്ന് കേട്ടാല്‍ നമ്മള്‍ ഒന്ന് നെറ്റിചുളിക്കും.
എന്നാല്‍ ഒരു സോണിയ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട് മൂന്നാറില്‍. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയല്ലെന്ന് മാത്രം.
മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി.