Kerala
സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യിൽ കെട്ടിക്കൊടുത്തത് എന്താണ്; എം വി ഗോവിന്ദൻ
രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സോണിയാഗാന്ധിയുടെ കൈയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മൾ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുൽ ഗാന്ധിയ്ക്ക് വീട്ടിൽ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോൾ ഓർക്കണം അതൊക്കെ എം വി ഗോവിന്ദൻ വിമർശിച്ചു.
ഇതുമായുള്ള ബന്ധം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്. എന്നിട്ട് ഇവിടെ വന്ന് പാട്ട് പാടിയാൽ കാര്യം ശെരിയാകുമോ? ഉത്തരവാദിത്വമുള്ള ഇന്ത്യയുടെ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുന്നൊരാൾ തരംതാണ രീതിയിൽ വന്ന് കേരളത്തെ അധിക്ഷേപിക്കുകയാണ്.