ഈഴവ സമുദായം സംഘടിക്കണമെന്ന് ആഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ - Kottayam Media

Kerala

ഈഴവ സമുദായം സംഘടിക്കണമെന്ന് ആഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Posted on

പത്തനംതിട്ട: ഈഴവ സമുദായം സംഘടിക്കണമെന്ന് ആഹ്വാനം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരുന്ന ഫണ്ടുകളെല്ലാം ന്യൂനപക്ഷമെന്ന പേരിൽ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകുമ്പോൾ ഭൂരിപക്ഷമെന്ന് പറയുന്ന നമുക്ക് എന്ത് കിട്ടുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയ നീതി കിട്ടുന്നുണ്ടോ, വിദ്യാഭ്യാസ നീതി കിട്ടുന്നുണ്ടോ, സാമ്പത്തിക നീതി കിട്ടുന്നുണ്ടോ? സ്ഥാനാർത്ഥിയെ നി‍ർത്തുമ്പോൾ ഭൂരിപക്ഷത്തിന്റെ തല എണ്ണാറില്ല, ന്യൂനപക്ഷം 25 ശതമാനം ഉള്ളുവെങ്കിലും അവരെയാണ് പരി​ഗണിക്കുകയെന്നും സമുദായം സംഘടിക്കേണ്ടതിന്റെ ആവശ്യകത ആവ‍ർത്തിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാ‍ർത്ഥി പ്രഖ്യാപനം വരുമ്പോൾ നമ്മളെല്ലാം ഔട്ട്. അവർ സംഘടിതമായ വോട്ട് ബാങ്കാണ്. എന്നാൽ നമ്മൾ സംഘടിതരല്ല. കേരളത്തെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി നമുക്കുണ്ട്. സംഘടിക്കണമെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പന്റെ വാക്കുകൾ നമ്മൾ കേട്ടില്ല, എന്നാൽ മറ്റ് സമുദായക്കാർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. ജാതിയില്ല മതമില്ലെന്ന് പറയുമ്പോഴും ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version