India

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയില്‍; പൊലീസെത്തി പുറത്തെടുത്തു

Posted on

ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്.

5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version