Kerala
കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയില്‍
കോഴിക്കോട്: കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അമരാട് അഷ്റഫ് ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
പോത്തിനെ മേയ്ക്കുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അഷ്റഫിന് പാമ്പുകടിയേറ്റത്.
കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയ ശേഷം അഷ്റഫ് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.